കശ്മീരില്‍ ഏറ്റുമുട്ടല്‍; കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ തീവ്രവാദിയെ വെടിവെച്ചുകൊന്നു


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം| ഫോട്ടോ: എ ഫ് പി

പുല്‍വാമ: ജമ്മുകശ്മീരില്‍ സൈനിക ഏറ്റുമുട്ടലില്‍ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ തീവ്രവാദിയെ സുരക്ഷാസേന വെടിവെച്ചുകൊന്നു. അഖിബ് മുസ്താഖ് ഭട്ട് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

ഇയാള്‍ ആദ്യം ഹിസ്ബുള്‍ മുജാഹിദ്ദീനിന്റെ ഭാഗമായിരുന്നു. പിന്നീട് ഭീകര സംഘടനയായ ടിആര്‍എഫില്‍ ചേര്‍ന്നതായും കശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ പറഞ്ഞു. പുല്‍വാമ ജില്ലയിലെ അവന്തിപോര മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടാണ് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് അഖിബ് മുസ്താഖ് ഭട്ടിനെ സൈന്യം വധിച്ചത്. എ.ടി.എം. സുരക്ഷാജീവനക്കാരനായ സഞ്ജയ് ശര്‍മ (40) ആണ് കഴിഞ്ഞ ദീവസം ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്‌.

Content Highlights: terrorist who killed kasmiri pandit shot dead in an encounter in pulwama jammu and kashmir

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Ashwini Vaishnaw

1 min

ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി; ഉത്തരവാദികളെ തിരിച്ചറിഞ്ഞു - റെയില്‍വെ മന്ത്രി

Jun 4, 2023


odisha train accident

1 min

ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാകില്ല, പ്രധാനമന്ത്രി റെയിൽ മന്ത്രിയുടെ രാജി ആവശ്യപ്പെടണം- രാഹുൽ

Jun 4, 2023


MODI

2 min

സംരക്ഷണം മോദിയുടെ ഇമേജിനുമാത്രം, സാധാരണക്കാരന് സുരക്ഷയില്ല; റെയില്‍മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്

Jun 4, 2023

Most Commented