ഏത് വിവരവും ഫോര്‍വേഡ് ചെയ്യുംമുമ്പേ പത്തുവട്ടം ചിന്തിക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ മോദി


നരേന്ദ്ര മോദി | Photo: ANI

സൂരജ്കുണ്ഡ് (ഹരിയാണ): വ്യാജവാര്‍ത്തകള്‍ക്കും അവയുടെ പ്രചാരണത്തിനുമെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വിഷയത്തെ ദേശീയതലത്തില്‍ ആശങ്ക സൃഷ്ടിക്കാവുന്ന വിധത്തിലാക്കാന്‍ ഒരു വ്യാജവാര്‍ത്തയ്ക്ക് കെല്‍പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാണയില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗമായ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാള്‍, ഏതു വിവരവും ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് പത്തുവട്ടം ചിന്തിക്കണം. അത് വിശ്വസിക്കുന്നതിന് മുന്‍പ് യഥാര്‍ഥമാണോയെന്ന് പരിശോധിക്കുകയും വേണം. എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും ഏത് വിവരത്തിന്റെയും യാഥാര്‍ഥ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്. വ്യത്യസ്തയിടങ്ങളില്‍ തിരയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ കുറിച്ചുള്ള പുതിയ അറിവ് ലഭിക്കും.- മോദി പറഞ്ഞു.



വ്യാജവാര്‍ത്തകള്‍ വസ്തുതാപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് നിര്‍ബന്ധമാണ്. സാങ്കേതികവിദ്യയ്ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനാകും. ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചേ മതിയാകൂ, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Content Highlights: one should think ten times before forwarding anything says prime minister narendra modi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented