എൻഐഎ പിടികൂടിയ അൽഖായിദ പ്രവർത്തകർ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന അല്‍-ഖായിദ സംഘത്തിലെ ഒരു ഭീകരപ്രവര്‍ത്തകന്‍ കൂടി പശ്ചിമബംഗാളില്‍ അറസ്റ്റിലായി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെ പശ്ചിമബംഗാള്‍ എന്‍ഐഎ സംഘമാണ് ഇയാളെ പിടികൂടിയത്.
മുര്‍ഷിദാബാദില്‍ നിന്നും കൊച്ചിയില്‍ നിന്നുമായി ഒമ്പത് അല്‍-ഖായിദ പ്രവര്‍ത്തകരെ ഒരാഴ്ച മുമ്പ് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. മുര്‍ഷിദാബാദില്‍ നിന്ന് ആറും കൊച്ചിയില്‍ നിന്ന് മൂന്നും ഭീകരപ്രവര്‍ത്തകരാണ് സെപ്റ്റംബര്‍ 19 ന് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് ആയുധശേഖരവും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഡല്‍ഹി, കൊച്ചി, മുംബൈ എന്നിവടങ്ങളില്‍ സംഘം ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു.
പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-ഖായിദ ഭീകരസംഘടനയില്‍ നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ചാണ് അറസ്റ്റിലായവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനുള്ള ധന, ആയുധസമാഹരണത്തിനായി സംഘം ഡല്‍ഹിയിലെത്താന്‍ ശ്രമിച്ചിരുന്നതായും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഘത്തിന്റെ അറസ്റ്റോടെ ഭീകരാക്രമണപദ്ധതി തകര്‍ക്കാന്‍ സാധിച്ചതായും എന്‍ഐഎ കൂട്ടിച്ചേര്‍ത്തു.
Content Highlights: One more al-Qaeda operative part of group planning to trigger attacks in India arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..