ഏകാംഗ ഭരണത്തിന് അവസാനം; മധ്യപ്രദേശില്‍ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു


-

ഭോപ്പാൽ: മധ്യപ്രദേശിൽ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പി അട്ടിമറിയിലൂടെ ഭരണം നേടിയെങ്കിലും ഒരുമാസമായി മുഖ്യമന്ത്രിയല്ലാതെ മറ്റ് മന്ത്രിമാരൊന്നും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ലോക്ക്ഡൗൺ മൂലമാണ് മന്ത്രിസഭാ വികസനം നടത്താതിരുന്നതെന്നാണ് റിപ്പോർട്ട്. കോറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ മുഖ്യമന്ത്രിയെക്കൊണ്ട് മാത്രം സാധിക്കില്ല എന്ന വിമർശവും പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.

ഇതേത്തുടർന്നാണ് ഒരു മാസത്തിന് ശേഷം അഞ്ച് മന്ത്രിമാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഭോപ്പാലിൽ നടന്ന ലഘുവായ ചടങ്ങിൽ ഗവർണർ ലാൽജി ടണ്ടണ് മുമ്പാകെയാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ആറുതവണ എംഎൽഎ ആയും ഒരിക്കൽ മന്ത്രിയുമായിരുന്ന നരോത്തം മിശ്ര, മീനാ സിങ്, കമൽ പട്ടേൽ,തുളസീറാം സിലാവത്, ഗോവിന്ദ് സിങ് രാജ്പുത് എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ രണ്ടുപേർ എംഎൽഎ സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ നിന്ന് വിട്ട് വന്നവരാണ്.

കൊറോണ പ്രതിസന്ധിയുടെകാലത്ത് നിർണായകമാകുന്ന ആരോഗ്യ മന്ത്രിസ്ഥാനം ആർക്കും നൽകിയിട്ടില്ല. നിലവിൽ ഒരോ മന്തിമാർക്കും രണ്ട് വകുപ്പുകൾ വീതം നൽകിയെന്നാണ് വിവരം. ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്നിന് വീണ്ടും മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

നിലവിൽ സത്യപ്രതിജ്ഞ ചെയ്ത അഞ്ചുപേരും സംസ്ഥാനത്തെ അഞ്ച് ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ബുന്ദേൽഖണ്ഡ്, സെൻട്രൽ മധ്യപ്രദേശ്, മാൾവാ- നിമാർ, മഹാകോശാൽ, ഗ്വാളിയോർ- ചമ്പൽ എന്നീ മേഖലകളിൽ നിന്നുള്ളവരാണ് ഈ മന്ത്രിമാർ.

രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചത്. കോൺഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതോടെ 22 എംഎൽഎമാരാണ് രാജിവെച്ചത്. ഇതോടെയാണ് കമൽനാഥ് സർക്കാർതാഴെവീണത്.

രാജ്യത്ത് ഏറ്റവുമധികം കൊറോണ ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 1,485 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 74 പേർ മരിക്കുകയും ചെയ്തു. ഇത്രയും ഗുരുതരമായ സാഹചര്യമുണ്ടായിട്ടും ആരോഗ്യ വകുപ്പിനായി മന്ത്രിയെ നിയമിക്കാത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു.

Content Highlights:One Man Madhya Pradesh Cabinet Gets 5 New Ministers Amid COVID 19 Crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented