പ്രതീകാത്മക ചിത്രം | Photo: AP
ചെന്നൈ: ചെന്നൈയിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരു സിംഹം ചത്തു. ഒന്‍പത് വയസുള്ള പെണ്‍സിംഹമാണ് ചത്തത്. മറ്റ് ഒന്‍പത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് രോഗം സ്ഥരീകരിച്ചത്.
ചത്ത സിംഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കോവിഡ് ബാധിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും തമിഴ് നാട് വനം വകുപ്പിലെ വന്യജീവി വിഭാഗത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് കോവിഡ് ബാധിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും തമിഴ് നാട് വനംവകുപ്പിലെ വന്യജീവി വിഭാഗത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഒരു സിംഹം ചത്തതിനേ തുടര്‍ന്നാണ് മറ്റ് സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.
സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. കോവിഡ് ബാധിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകളും മൃഗശാല എടുത്തിരുന്നു. എന്നാല്‍, എങ്ങനെയാണ് സിംഹങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കോവിഡ് ബാധിച്ച മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി മൃഗശാല അധികൃതര്‍ ഹൈദരാബാദ് മൃഗശാലയെ ബന്ധപ്പെട്ടിട്ടുണ്ട്. അവിടെ നേരത്തെ ചില മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചിരുന്നു. മൃഗങ്ങളുടെ ചികിത്സ സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിന്റെ മാര്‍ഗനിര്‍ദേശവും ലഭിച്ചിരുന്നു.
Content Highlights: One lioness dies, eight others test positive at Chennai's Vandalur Zoo


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..