അരവിന്ദ് കെജ്‌രിവാൾ| Photo: PTI
ദെഹ്‌റാദൂണ്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഉത്തരാഖണ്ഡില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി എ.എ.പി.
ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മുന്നോട്ടുവെച്ചത്. ഉത്തരാഖണ്ഡിലെ ഹാല്‍ദ്‌വാനിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മമൂലം ഉത്തരാഖണ്ഡിലെ യുവാക്കള്‍ കുടിയേറ്റത്തിന് നിര്‍ബന്ധിതരാവുകയാണ്. ഉത്തരാഖണ്ഡിലെ യുവാക്കള്‍ക്ക് സംസ്ഥാനത്തുതന്നെ ജോലി ലഭിക്കണം - കെജ്‌രിവാള്‍ പറഞ്ഞു.
ശുദ്ധമായ ലക്ഷ്യങ്ങളുള്ള സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഉത്തരാഖണ്ഡില്‍ ഇത് മൂന്നാംവട്ടമാണ് കെജ്‌രിവാള്‍ സന്ദര്‍ശനം നടത്തുന്നത്. ഹാല്‍ദ്‌വാനിയില്‍ നടക്കുന്ന തിരംഗയാത്രയിലും കെജ്‌രിവാള്‍ പങ്കെടുക്കും.
content highlights: one lakh job in six month and more aap poll promises to uttarakhand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..