ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഫിറോസാബാദ് ജില്ലയില്‍, കുതുംപുര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

വിവാഹ ചടങ്ങുകള്‍ കാണാന്‍ സക്കീര്‍ അലി എന്നയാളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിരവധി പേര്‍ ഒത്തുചേരുകയായിരുന്നു. ബാല്‍ക്കണിക്ക് താഴെ നിന്ന ബാദ്ഷാ എന്ന അരവിന്ദ് (35) ആണ് സംഭവത്തെ തുടര്‍ന്ന് മരിച്ചത്. 

മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Content Highlights: One Killed, Dozen Injured As Balcony Collapses In UP