മുംബൈ: മുംബൈ നഗരത്തിലെ സ്‌കൂളുകളില്‍ നടത്തിയ സര്‍വേയില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികളും പുകവലിക്ക് അടിമയാണെന്ന് കണ്ടെത്തല്‍. പ്രിന്‍സ് അലി ഖാന്‍ ആശുപത്രിയും മണിപാല്‍ സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ സര്‍വേയിലെയാണ് ഈ വിവരം. 10 മുതല്‍ 19 വയസുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.

ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ചോദ്യാവലികള്‍ നഗരത്തിലെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയതാണ് സര്‍വേ ഫലം തയ്യാറാക്കിയിരിക്കുന്നത്.

പുകയില ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന കാന്‍സര്‍ പോലുള്ള രോഗങ്ങളെ കുറിച്ച് ഭൂരിപക്ഷം കുട്ടികളും അജ്ഞരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.