സി.ആർ.പി.എഫ് ബങ്കറിന് നേരെ ആക്രമണം നടന്ന സ്ഥലം | Photo: PTI
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടിടത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അനന്ദ്നാഗ് ജില്ലയില്‍ സി.ആര്.പി.എഫ് ബങ്കറിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായി. ശ്രീനഗറില്‍ ആയുധധാരികളായ ഭീകരർ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ആറ് മണിക്കൂറുകള്‍ക്കിടെയാണ് വെടിവെപ്പുകളുണ്ടായത്.
ശ്രീനഗറിലെ ആക്രമണത്തില്‍ ക്ലോസ് റേഞ്ചിലാണ് വെടിവെപ്പുണ്ടായത്. ഇതില്‍ ശ്രീനഗറിലെ കരണ്‍ നഗര്‍ സ്വദേശിയായ മജീദ് ഗുരു എന്നയാള്‍ കൊല്ലപ്പെട്ടു. ഇയാളുടെ മുഖത്തും നെഞ്ചിലും വയറ്റിലും വെടിയേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അനന്ദ്നാഗിലെ കെ.പി റോഡിലാണ് സി.ആര്.പി.എഫ് ബങ്കറിന് നേരെ വെടിവെപ്പുണ്ടായത്. ഗ്രനേഡ് ഉപയോഗിച്ചും ആക്രമണം നടത്തിയെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. സംഭവ സ്ഥലം ഇപ്പോള്‍ സേനയുടെ നിയന്ത്രണത്തിലാണ്.
ശ്രീനഗറിലെ എസ്.ഡി കോളനിയില്‍ ഭീകരരുടെ വെടിവെപ്പില്‍ പ്രദേശവാസിക്ക് ഗുരുതരമായി പരിക്കേറ്റു. ക്ലോസ് റേഞ്ചില്‍ നിന്നാണ് മുഹമ്മദ് ഷാഫി ദാര്‍ എന്നയാള്‍ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലാണ്.
Content Highlights: one civilian killed in a militant attack in Srinagar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..