ന്യൂഡല്‍ഹി: അഞ്ച് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച ഡൽഹിയിൽ എത്തിയ സിംഗപ്പുര്‍ പ്രധാന മന്ത്രി ലീ സിന്‍ ലൂങ് ഒരു വ്യത്യസ്ത മാര്‍ഗമാണ് യാത്രക്കായി തിരഞ്ഞെടുത്തത്. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കാറിന് പകരം ബസിലാണ് അദ്ദേഹം താമസ സ്ഥലമായ ഹോട്ടലിലേക്ക് യാത്രയായത്.
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തില്‍ സുരക്ഷ, വാണിജ്യം, നിക്ഷേപം എന്നീ വിഷയങ്ങളില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും സിംഗപ്പുര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ലൂങിനൊപ്പം ഭാര്യയും ചില മന്ത്രിമാരും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. ഒക്ടോബര്‍ 5,6 തിയതികളില്‍ ലൂങ് രാജസ്ഥാനിലെ ഉദയ്പൂര്‍ സന്ദര്‍ശിക്കും.
നവംബര്‍ 2015ല്‍ ഇന്ത്യയും സിംഗപ്പുരും ഒപ്പിട്ട വിനോദ സഞ്ചാര പരിശീലനവുമായി ബന്ധപ്പെട്ട് ഉദയ്പൂരില്‍ നടക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
2012 ഡിസംബറില്‍ നടന്ന ആസിയാന്‍ സമ്മേളനത്തിനായാണ് സിംഗപ്പുര്‍ പ്രധാനമന്ത്രി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.