വൈകിയെത്തി, യാത്ര തടഞ്ഞു: യാത്രക്കാരിക്ക് പാനിക് അറ്റാക്‌; വീഡിയോയ്ക്ക് വിശദീകരണവുമായി എയർ ഇന്ത്യ


തൊട്ടടുത്ത് തന്നെ എയർ ഇന്ത്യ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും ഇവർ ശ്രദ്ധിക്കാത്ത മട്ടിൽ ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ കാണുന്നത്.

Photo: https://www.instagram.com/the_time_travellerr/

ന്യൂഡൽഹി: വൈകി എത്തിയതിനാല്‍ യാത്ര നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ച്‌ ഒരു യാത്രക്കാരിക്ക്‌ പാനിക് അറ്റാക്(panic attack) ഉണ്ടായ സംഭവത്തില്‍ വിശദീകരണവുമായി എയർ ഇന്ത്യ. കൃത്യസമയത്ത് തന്നെ തങ്ങൾ യാത്രക്കാരിക്ക് ചികിത്സ ലഭ്യമാക്കിയിരുന്നെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മധ്യവയസ്കയായ യുവതി നിലത്ത് വീണു കിടക്കുന്നതും ശ്വസിക്കാൻ പ്രയാസപ്പെടുന്നതുമായിരുന്നു വീഡിയോയിൽ. കൂടെ ഉണ്ടായിരുന്ന യാത്രക്കാരാണ് വീഡിയോ പകർത്തിയത്. തൊട്ടടുത്ത് തന്നെ എയർ ഇന്ത്യ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും ഇവർ ശ്രദ്ധിക്കാത്ത മട്ടിൽ ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധങ്ങളും ഉയർന്നിരുന്നു. യാത്രക്കാരിക്ക് ചികിത്സ വൈകിച്ചു എന്നും കൂടെ ഉണ്ടായിരുന്നവർ ആരോപിച്ചിരുന്നു. ഇതിന് പ്രതികരണവുമായാണ് എയർ ഇന്ത്യ രംഗത്തെത്തിയത്.

ആളുകൾ യാഥാർത്ഥ്യം എന്താണെന്ന് അറിയാതെയാണ് തെറ്റിദ്ധരിപ്പിക്കുംവിധത്തിൽ ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നത് എന്നായിരുന്നു എയർ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ബോർഡിങ്ങിന് ശേഷമാണ് മൂന്ന് യാത്രക്കാർ എത്തിയത്. ബോർഡിങ് കഴിഞ്ഞതിനാൽ ഇവർക്ക് യാത്ര നിഷേധിക്കുകയായിരുന്നു.

പിന്നീട് സ്ത്രീയെ നിലത്ത് കിടക്കുന്നതായിട്ടാണ് കാണുന്നത്. പെട്ടെന്ന് തന്നെ ഡോക്ടറും സിഐഎസ്എഫ് ഉദ്യോഗസ്ഥനേയും തങ്ങളുടെ സ്റ്റാഫ് വിവരം അറിയിച്ചെന്നും സംഭവസ്ഥലത്ത് അവർ പെട്ടെന്ന് തന്നെ എത്തിയെന്നും എയർ ഇന്ത്യ അറിയിച്ചു. എന്നാൽ ഡോക്ടർ സ്ഥലത്തെത്തിയപ്പോഴേക്കും സ്ത്രീയുടെ അസ്വസ്ഥതകൾ മാറിയിരുന്നു. സ്ത്രീ ചികിത്സ സ്വീകരിക്കാനോ വീൽ ചെയർ ഉപയോഗിക്കാനോ കൂട്ടാക്കിയില്ലെന്നും എയർ ഇന്ത്യ കുറിപ്പിൽ വ്യക്തമാക്കി.

Content Highlights: On Camera, Woman Has Panic Attack After Denied Boarding, Air India Reacts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented