ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ച രാജീവ് ഗാന്ധിയുടെ പൈലറ്റ് ലൈസൻസിന്റെ ചിത്രം
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ പങ്കുവെച്ചും സ്മരണാഞ്ജലി അര്‍പിച്ചും വിവിധ നേതാക്കള്‍.
"പാപാ, ഓരോ നിമിഷവും അങ്ങ് എന്റെ ഹൃദയത്തില്‍ എന്നോടൊപ്പമുണ്ട്. ഈ രാജ്യത്തെ കുറിച്ച് അങ്ങ് കണ്ട സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കും". രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ ശശി തരൂര്‍. രാജീവ് ഗാന്ധിയുടെ പൈലറ്റ് ലൈസന്‍സിന്റെ ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്താണ് ശശി തരൂര്‍ രാജീവ് ഗാന്ധിയുടെ സ്മരണ പങ്കുവെച്ചത്. "ഒരുപക്ഷെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ 78-ാം ജന്മദിനമാകുമായിരുന്ന ഈ ദിവസം രാജീവ് ഗാന്ധിയെ സ്മരിക്കുന്നു. രാജ്യത്തെ പുരോഗതിയുടെ ഉന്നതങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹം വഴികാണിച്ചു. പക്ഷെ യാത്രാമധ്യേ വിധിയുടെ ക്രൂരത അദ്ദേഹത്തെ നമ്മില്‍ നിന്ന് തട്ടിയെടുത്തു". ചിത്രത്തിനൊപ്പം തരൂര്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെ രാജീവ് ഗാന്ധിക്ക് സ്മരണാഞ്ജലി അര്‍പിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ വീര്‍ ഭൂമിയിലെത്തി പിതാവിന് ആദരാഞ്ജലി അര്‍പിച്ചു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവരും സന്നിഹിതരായിരുന്നു.
രാഷ്ട്രനിര്‍മാണത്തിനായി രാഹുല്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. "ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനത്തില്‍ സ്മരിക്കുന്നു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടെ നിര്‍മാതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്ത്യയിലെ ഐടി, ടെലികോം വിപ്‌ളവത്തിന് ആക്കം കൂട്ടിയത്. അദ്ദേഹത്തിന്റെ പൈതൃകമാണ് നമ്മളിന്ന് കൊണ്ടാടുന്നത്".
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ രാജീവ് ഗാന്ധിയ്ക്ക് ആദരാഞ്ജലികളര്‍പിച്ചു.
Content Highlights: Rajiv Gandhi, 78th Birth Anniversary, Leaders Pay Homage, Rahul Gandhi, Shashi Tharoor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..