പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണ്‍ വകഭേദത്തിന് ഡെല്റ്റയെക്കാള് വ്യാപനതോത് കൂടുതലാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒമിക്രോണിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയാണ് ബിഎ.2 എന്ന അതിന്റെ ഉപവകഭേദത്തിന്. രാജ്യത്ത് ബിഎ.2 ഉപവകഭേദം പതിയെ പിടിമുറുക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ സുജീത് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബിഎ.3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ നടത്തിയ ജെനോം സീക്വന്‍സിങ് അനുസരിച്ച് രാജ്യത്ത് ജനുവരിയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതലെന്നും അദ്ദേഹം പറഞ്ഞു. 2021 ഡിസംബറില്‍ 1292 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയത്. 2022 ജനുവരിയില്‍ ഇതുവരെ 9672 ഒമിക്രോണ്‍ കേസുകളും സ്ഥിരീകരിച്ചു.
വാക്സിൻ എടുക്കാത്തവരാണ് ഡല്‍ഹിയിലെ മരണസംഖ്യയില്‍ 64 ശതമാനവും. ബിഎ.2 വകഭേദം കൂടുതലായി കാണപ്പെടുന്നത് എഷ്യയിലും യൂറോപ്പിലുമാണ്. നിലവിലെ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ബിഎ.2 ഉപവകഭേദമാണെന്നതിന് സ്ഥിരീകരണമില്ലെന്നും എന്നാല്‍ വ്യാപന ശേഷി കൂടുതലാണെന്നും സുജീത് സിങ് പറയുന്നു.
Content Highlights: Omicron sub variant BA.2 is more contagious says reports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..