ജസ്റ്റിസ് എൻ.വി.രമണ | Photo: Prakash SINGH / AFP
ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ നിശബ്ദ കൊലയാളിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രോഗമുക്തി വളരെ പതുക്കെ മാത്രമാണ് നടക്കുന്നത്. 25 ദിവസം മുമ്പ് തനിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ട് നേരിടുകയാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അറിയിച്ചു.
കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ സമയത്തും തനിക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നാല് ദിവസം കൊണ്ട് നെഗറ്റീവ് ആയി. തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസങ്ങളിലും സുപ്രീം കോടതിയില്‍ ഫിസിക്കല്‍ ഹീയറിങ് ആരംഭിക്കണമെന്ന് സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ വികാസ് സിങ് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് വിശദീകരിച്ചത്.
ഇപ്പോഴും പതിനയ്യായിരത്തിലധികം പേര്‍ക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് താരതമ്യേന അപകടം കുറഞ്ഞ ഒമിക്രോണ്‍ ആണെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന് ഒമിക്രോണ്‍ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുവെങ്കിലും ഭൂരിഭാഗം പേര്‍ക്കും അങ്ങനെയല്ലെന്നും വികാസ് സിങ് അഭിപ്രായപ്പെട്ടു.
എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഫിസിക്കല്‍ ഹീയറിങ് നടത്തണമെന്ന ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കാം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Content Highlights: Omicron Silent Killer, Been 25 Days, Still Suffering, says Chief Justice Of India NV Ramana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..