Representative Image| Photo: ANI
ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ ഒമിക്രോണ്‍ ഉപവകഭേദമാണ് വ്യാപിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിലവിലെ വ്യാപനം ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ വര്‍ധനയ്ക്ക് കാരണമായിട്ടില്ല. അതേസമയം ജാഗ്രത തുടരേണ്ടതുണ്ടെന്നും എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ഇന്ന് 3,641 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 3,824 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്നത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.12-ഉം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.45-ഉം ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,800 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 4,41,75,135 ആയി. നിലവില്‍ 20,219 പേര്‍ ചികിത്സയില്‍ കഴിയുന്നു.
രാജ്യത്ത് കോവിഡ് കൂടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ശ്വാസ തടസ്സം, അഞ്ചു ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന കടുത്ത പനിയും ചുമയും തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണമെന്ന് മാര്‍ഗനിര്‍ദേശത്തിലുണ്ട്.
Content Highlights: omicron's sub variant hasn't increased hospitalisations, health minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..