ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുവോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള


ശ്രീനഗര്‍: ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്ന കാലത്തോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ ഒമര്‍ അബ്ദുള്ളയെ അടുത്തിടെയാണ് മോചിപ്പിച്ചത്.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഒമര്‍ അബ്ദുള്ള ഇത്തരത്തില്‍ പറഞ്ഞത് ' എന്നെ സംബന്ധിച്ചിടത്തോളം ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം ഞാന്‍ ഒരു നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. വികലമാക്കപ്പെട്ട ഒരു സഭയില്‍ അംഗമാകാന്‍ എനിക്ക് കഴിയില്ല' കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്‌പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചും ഒമര്‍ അബ്ദുള്ള ലേഖനത്തില്‍ പറയുന്നുണ്ട്.

'ഞാന്‍ മറക്കുന്ന ഒരു കൂടിക്കാഴ്ചയല്ല അത്. അതിനെ കുറിച്ച് വിശദമായി ഒരു ദിവസം എഴുതാം. അടുത്ത 72 മണിക്കൂര്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെ കുറിച്ച് തികച്ചും വ്യത്യസ്തമായ ധാരണയോടെ ആണ് ഞങ്ങള്‍ കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയത്‌. എന്നാല്‍ ഒറ്റയടിക്ക് ഞങ്ങള്‍ ഭയപ്പെട്ടതെല്ലാം സംഭവിച്ചു' ഒമര്‍ പറഞ്ഞു.

ജമ്മുകശ്മീരിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented