ന്യൂഡല്‍ഹി: പൊതുസുരക്ഷ നിയമം (പി.എസ്.എ) ചുമത്തി ജമ്മുക്ശമീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറ അബ്ദുള്ള പൈലറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെട്ടു.
അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞടക്കം ഗുരുതരമായ ഭരണഘടനാ അവകാശ ലംഘനങ്ങള്‍ നടത്തിയാണ് തന്റെ സഹോദരനെ തടങ്കിലാക്കിയിരിക്കുന്നതെന്നും സാറ അബ്ദുള്ള പൈലറ്റ് ആരോപിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ഓഗസ്റ്റ് അഞ്ച് മുതല്‍ ഒമര്‍ അബ്ദുള്ള തടവിലാണ്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന്റെ പേരില്‍ പൊതു സുരക്ഷാ നിയമം ചുമത്തിയത്. ഒമര്‍ അബ്ദുള്ളയടക്കമുള്ളവരെ തടങ്കലിലാക്കിയ ജനാധിത്യവിരുദ്ധമായ നടപടികള്‍ ഇന്ത്യന്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തന്നുതാണെന്നും സാറാ പൈലറ്റ് ഹര്‍ജിയില്‍ പറയുന്നു.
തടങ്കലില്‍ വെക്കാനുള്ള കാരണമെന്താണെന്നുള്ള വിശദീകരണം ഒമര്‍ അബ്ദുള്ളക്ക് നല്‍കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. ഒമര്‍ അബ്ദുള്ളയെ കൂടാതെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പേരിലും കഴിഞ്ഞ ആഴ്ച പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു. ഈ നിയമപ്രകാരം ഒരാളെ വിചാരണയൊന്നും കൂടാതെ രണ്ടു വര്‍ഷം വരെ തടങ്കലിലാക്കാന്‍ സാധിക്കും. ഒമര്‍ അബ്ദുള്ളയുടെയും സാറ പൈലറ്റിന്റേയും പിതാവ് ഫാറൂഖ് അബ്ദുള്ളയുടെ പേരില്‍ നേരത്തെ തന്നെ പൊതു സുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.
Content Highlights: Omar Abdullah's Sister Challenges His Detention In Supreme Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..