Neeraj Chopra. photo: REUTERS
ന്യൂഡല്‍ഹി: ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡല്‍. നീരജ് അടക്കം 384 പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. 12 ശൗര്യചക്ര പുരസ്‌കാരം, 29 പരംവിശിഷ്ട സേവാ മെഡലുകള്‍, നാല് ഉത്തം യുദ്ധ സേവാ മെഡലുകള്‍, 53 അതിവിശിഷ്ട സേവാ മെഡലുകള്‍, 13 യുദ്ധസേവാ മെഡലുകള്‍, മൂന്ന് വിശിഷ്ട സേവാ മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളിയായ ശരത് ആര്‍ ആറിന് രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക് നല്‍കി ആദരിക്കും. മരണാനന്തര ബഹുമതിയായാണ് ശരത് ആര്‍ ആറിനെ സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക് നല്‍കി ആദരിക്കുക. ശരത് അടക്കം 51 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ച് പേര്‍ക്ക് സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക്, 14 പേര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്ക്, 29 പേര്‍ക്ക് ജീവന്‍ രക്ഷാ പതക്ക് എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ഫാസ് ബാബു, കൃഷ്ണന്‍ കുണ്ടത്തില്‍, വി. മയൂഖ, മുഹമ്മദ് അദ്‌നാന്‍ എന്നിവര്‍ക്ക് ഉത്തം ജീവന്‍ രക്ഷാ പതക്കും. ജീവന്‍ രക്ഷാ പതക്ക് പുരസ്‌കാരം മൂന്ന് മലയാളികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ജോഷി ജോസഫ്, പി. മുരളീധരന്‍, റിജിന്‍ രാജ് എന്നിവര്‍ക്കാണ് ജീവന്‍ രക്ഷാ പതക്ക് പുരസ്‌കാരം.
Content Highlights: Olympian Neeraj Chopra gets Param Vishisht Seva Medal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..