ന്യൂയോര്‍ക്ക്: ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. 'പഴയ ശീലങ്ങള്‍' മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ഇമ്രാന് ഖാനെ വിമര്‍ശിച്ച് സയ്യീദ് ട്വിറ്ററില്‍ കുറിച്ചു.
'കുറ്റകൃത്യം ആവര്ത്തിക്കുന്നവര്, പഴയ ശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണ്', സയ്യീദ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറും ഇമ്രാന് ഖാനെതിരെ രംഗത്തെത്തിയിരുന്നു. 'വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്യുക, പിടിക്കപ്പെടുക, പിന്‍വലിക്കുക, തുടരുക' - അദ്ദേഹം ട്വീറ്റ് ചെയ്തു.
ബംഗ്ലാദേശില്‍നിന്നുള്ള മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന് പങ്കുവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഈ വിഡീയോകള്‍ ട്വിറ്ററില്‍നിന്ന് ഇമ്രാന് ഡിലീറ്റ് ചെയ്തു.
ഇമ്രാന് പങ്കുവെച്ചത് ഉത്തര്‍ പ്രദേശില്‍നിന്നുള്ള വീഡിയോ അല്ലെന്നും 2013 മേയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്നും ഉത്തര്‍ പ്രദേശ് പോലീസ് വ്യക്തമാക്കി. ബംഗ്ലാദേശ് പോലീസിന്റെ വിഭാഗമായ ആര്.എ.ബിയാണ് വീഡിയോയിലുള്ളതെന്നും യു.പി. പോലീസ് പറയുന്നു.
Content Highlights: Old habits die hard Syed Akbaruddin against Imran Khan for tweeting fake video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..