കാടും നദിയും കടന്ന് 4270 മീറ്റര്‍ ഉയരത്തില്‍ വാക്‌സിന്‍ സംഘമെത്തി, 16 ഇടയന്മാരെ തേടി


ഞായറാഴ്ച രാവിലെ ഏഴുമണിക്കു തുടങ്ങിയ യാത്ര വൈകീട്ട് നാലരയോടെ ഡോംറ്റ്‌സാങ് ഗ്രാമത്തിലെത്തിച്ചേര്‍ന്നു.

പ്രതീകാത്മക ചിത്രം | Photo: A.P.

ഗുവാഗാട്ടി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ യജ്ഞത്തിനാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ഒന്‍പതു മണിക്കൂര്‍ നീണ്ട ട്രക്കിങ്ങിനു ശേഷം നടത്തിയ വാക്‌സിന്‍ യജ്ഞമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലുള്ള ഡോംറ്റ്‌സാങ് ഗ്രാമമാണ് ഈ വാക്‌സിന്‍ യജ്ഞത്തിന് സാക്ഷ്യം വഹിച്ചത്. 16 യാക് ഇടയന്മാര്‍ക്കാണ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങുന്ന ഏഴംഗ സംഘം വാക്‌സിന്‍ നല്‍കിയത്. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഡോംറ്റ്‌സാങ് സമുദ്രനിരപ്പില്‍നിന്നു 4270 മീറ്റര്‍ ഉയരത്തിലാണുള്ളത്.

മേയില്‍ ഡോംറ്റ്‌സാങ് ഗ്രാമത്തില്‍ നടന്ന വാക്‌സിന്‍ യജ്ഞത്തില്‍ പങ്കെടുക്കാന്‍ ഇടയന്മാര്‍ക്കു കഴിഞ്ഞിരുന്നില്ല. രണ്ടു മാസത്തിനുശേഷം തവാങ് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ സാങ് ഫുണ്‍ട്‌സോക്, സില പരിഷത് അധ്യക്ഷ തവാങ് ലേഖി ഗോംബു എന്നിവരുടെ നേതൃത്വത്തില്‍ ന്യുതെങ്, നഷോട് കൊടുമുടികള്‍, ലുഗുതാങ് നദി, കാട് എന്നിവ താണ്ടി ഇവര്‍ക്കു വാക്‌സിന്‍ നല്‍കിയത്. ഞായറാഴ്ച രാവിലെ ഏഴു മണിക്കു യാത്ര തുടങ്ങിയ ഇവര്‍ വൈകീട്ട് നാലരയോടെ ഡോംറ്റ്‌സാങ് ഗ്രാമത്തിലെത്തിച്ചേര്‍ന്നു.

തിങ്കളാഴ്ച രാവിലെ ഗ്രാമവാസികളുമായി ഫുണ്‍ട്‌സോക് കൂടിക്കാഴ്ച നടത്തുകയും പ്രദേശത്തെ വികസനപ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വാക്‌സിന്‍ നല്‍കിയതു കൂടാതെ അസുഖബാധിതരായിരുന്ന 19 പേര്‍ക്കു ചികിത്സയും മരുന്നുകളും നല്‍കി. മുതിര്‍ന്ന വെറ്ററിനറി ഓഫീസര്‍ ഡോ. തുതന്‍ താഷി വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള മരുന്നുകളും നല്‍കി.

ഡെപ്യൂട്ടി കമ്മിഷണര്‍ക്കും ജില്ലാ പരിഷത് അധ്യക്ഷയ്ക്കും പുറമെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍.ഡി. തുങ്‌ഗോണ്‍, തിങ്ബു, എക്‌സ്ട്ര അസിസ്റ്റന്റ് കമ്മിഷണര്‍ പെംതാന്‍ മൊന്‍പ, ജില്ലാ നിരീക്ഷണ ഓഫീസര്‍ ഡോ. തുന്‍പെന്‍ താഷി, ജില്ലാ വിവരാവകാശ ഉദ്യോഗസ്ഥന്‍ നവാങ് ഛോട്ട എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വാക്‌സിന്‍ യജ്ഞം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റുചെയ്തു.

Content Highlights: Officers and Doctors Trek Nine Hours Covid Vaccine Yak Grazers Arunachal Pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented