ഒഡിഷ ട്രെയിനപകടം | Photo : AFP
ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പ് കോച്ചിനുള്ളിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. ഒഡിയ മാധ്യമമായ ഒഡിഷ ടിവിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കോറമണ്ഡല്‍ എക്‌സ്പ്രസിലെ കോച്ച് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെയും ബെര്‍ത്തുകളില്‍ വിശ്രമിക്കുന്ന യാത്രക്കാരേയും ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് വലിയ ശബ്ദത്തോടെ ട്രെയിനില്‍ എന്തോ വന്നിടിക്കുന്നതും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. കോച്ചിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണിതെന്നാണ് കരുതുന്നത്. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
278 പേരുടെ ജീവനെടുക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബാലസോര്‍ ട്രെയിനപകടത്തില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലസോറില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച സി.ബി.ഐ. സംഘം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ എന്ന് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപകടത്തിനു കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ബോധപൂര്‍വം നടത്തിയ ഇടപെടലാണെന്നും സിഗ്‌നലിങ് സംവിധാനത്തിലെ തകരാറെണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും സി.ബി.ഐ. വ്യക്തമാക്കി.
Content Highlights: odisha train accident video capturing the exact moment of accident in wide circulation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..