ഒഡിഷയിലെ ബാലസോറിൽ ട്രെയിനപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo : AFP
ഭുവനേശ്വര്‍: 278 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തം സംബന്ധിച്ച അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ ബാലസോറില്‍ അപകടം നടന്ന സ്ഥലം സന്ദർശിച്ച സി.ബി.ഐ. സംഘം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ എന്ന് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അറിയിച്ചു.അപകടത്തിനു കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ബോധപൂര്‍വം നടത്തിയ ഇടപെടലാണെന്നും സിഗ്നലിങ് സംവിധാനത്തിലെ തകരാറെണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെയെ സ്ഥിരീകരിക്കാനാകൂ എന്നും സി.ബി.ഐ. വ്യക്തമാക്കി.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ ബോധപൂര്‍വ്വമുള്ള ഇടപെടലാണ് ഒഡിഷ തീവണ്ടിയപകടത്തിന് കാരണമെന്ന് റെയില്‍വേയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ സൂചന നൽകിയിരുന്നു. അതിനിടെ, സിഗ്‌നല്‍ സംവിധാനവുമായി ബന്ധപ്പെട്ട ചില തകരാറുകളാണ് അപകടമുണ്ടാകാനുള്ള കാരണമെന്ന് റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹയും വ്യക്തമാക്കി. കോറമണ്ഡല്‍ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടതെന്നും ചരക്കുതീവണ്ടി പാളം തെറ്റിയില്ലെന്നും അവര്‍ പറഞ്ഞു.
ഒഡിഷയിലെ തീവണ്ടിയപകടത്തിന് പിന്നിൽ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലുണ്ടായ മാറ്റമാണെന്ന് നേരത്തെ തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു. അപകടത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.
Content Highlights: odisha train accident cbi took over the investigation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..