ബാലസോറിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഒഡിഷ പോലീസ്. ട്രെയിന്‍ അപകടത്തിന് വര്‍ഗീയ നിറം നൽകാൻ ചിലര്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുവെന്നും അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
ബാലസോറില്‍ നടന്ന ദാരുണമായ ദുരന്തത്തേക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് സാമുദായിക ഐക്യം തകര്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍വഴി ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഒഡിഷ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
അതിനിടെ, അപകടമുണ്ടാകാനുള്ള കാരണം കണ്ടെത്തിയെന്ന് റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ വ്യക്തമാക്കി. സിഗ്നല്‍ സംവിധാവുമായി ബന്ധപ്പെട്ട ചില തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും അപകടവുമായി ബന്ധപ്പെട്ട് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ജയ വര്‍മ സിന്‍ഹ പറഞ്ഞു.
കോറമണ്ഡല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടതെന്നും ചരക്കുതീവണ്ടി പാളം തെറ്റിയില്ലെന്നും അവർ വ്യക്തമാക്കി. അപകടത്തില്‍ ഇതുവരെ 275 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 900-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു.
Content Highlights: odisha police warning on giving balasote train accident communal spin, odisha train accident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..