പൂർണ ചന്ദ്ര സൈ്വൻ | Photo : NDTV
ന്യൂഡല്‍ഹി;രാഷ്ട്രീയക്കാര്‍ പലപ്പോഴും രാഷ്ട്രീയമായ ചില പരീക്ഷകള്‍ക്ക് വിധേയമാകാറുണ്ട്. എന്നാല്‍ പരീക്ഷ അല്‍പ്പം കാര്യമായി തന്നെയായലോ? ഒഡീഷയില്‍ നിന്നുള്ള ബിജു ജനതാ ദള്‍ എം.എല്‍.എ ആയ പൂര്‍ണ ചന്ദ്ര സ്വേയിനാണ് രാഷ്ട്രീയമല്ലാത്ത ഒരു പരീക്ഷയ്ക്ക് വിധേയമായത്. പരീക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ ഔട്ടായി കാണുമെന്ന് കരുതാന്‍ വരട്ടെ. തന്റെ 49-ആം വയസ്സില്‍ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കുകയാണ് സ്വേയിന്.
രാഷ്ട്രീയത്തിലിറങ്ങുന്ന പലരും അവരുടെ വിദ്യാഭ്യാസത്തെ കുറിച്ച് വേവലാതി പെടാറില്ല. അവരില്‍ നിന്നും വ്യത്യസ്തനാകുകയാണ് പൂര്‍ണ ചന്ദ്ര.ഒഡീഷ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്റെ പത്താം ക്ലാസ് പരീക്ഷയില്‍ 500-ല്‍ 340 മാര്‍ക്കും കരസ്ഥമാക്കിയാണ് പൂര്‍ണ ചന്ദ്ര പാസായത്.
ഗജ്ഞം ജില്ലയിലെ സുരാടില് നിന്നുള്ള ബി.ജെ.ഡി നിയമനിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. സുരാട് ഗേള്‍സ് ഹൈ സ്കൂളിലായിരുന്നു എം.എല്‍.എയുടെ പരീക്ഷ. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം പ്രത്യേകം സജ്ജമാക്കിയായിരുന്നു പരീക്ഷ.
എഴുതിയ വിഷയങ്ങളില്‍ പെയിന്റിംഗിലാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക്. 85 ശതമാനമായിരുന്നു കരസ്ഥമാക്കിയത്. ഒഡിയയിലും സോഷ്യല്‍ സയന്‍സിലും 60 ശതമാനം മാര്‍ക്കും കരസ്ഥമാക്കി.
504 കേന്ദ്രങ്ങളിലാണ് ഒഡീഷ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ പരീക്ഷ നടത്തിയത്. 5233 കുട്ടികളാണ് ആകെ പരീക്ഷയെഴുതിയത്. 141 പേരാണ പരീക്ഷയില്‍ പരാജയപ്പെട്ടത്. 1997-ല്‍ സ്ഥാപിതമായ ബിജു ജനതാ ദള്‍ രൂപീകരിച്ചതും നേതൃത്വം നല്‍കുന്നതും നിലവിലെ ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍ പട്നായിക്കാണ്.
Content Highlights: odisha mla pass 10th exam in odisha board of secondary education exam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..