Photo - PTI
ഭുവനേശ്വര്‍: ബസ് വൈദ്യുതി ലൈനില്‍ തട്ടിയതിനെത്തുടര്‍ന്ന് പത്ത് യാത്രക്കാര്‍ വൈദ്യുതാഘാതമേറ്റും പൊള്ളലേറ്റും മരിച്ച സംഭവത്തില്‍ രണ്ട് വകുപ്പുകളിലെ നാല് എന്‍ജിനിയര്‍മാരെ ഒഡീഷ സര്‍ക്കാര്‍ സസ്‌പെന്‍ഡുചെയ്തു. ഊര്‍ജ വകുപ്പിലെയും ഗ്രാമവികസന വകുപ്പിലെയും എന്‍ജിനിയര്‍മാര്‍ക്കെതിരെയാണ് നടപടി. അപകട കാരണം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷം ഊര്‍ജമന്ത്രി ഡി.എസ് മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.
ഒഡീഷയിലെ ഗുഞ്ജം ജില്ലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. 40 യാത്രക്കാര്‍ സഞ്ചരിച്ച ബസ്സാണ് 11 കെ.വി വൈദ്യുതി കമ്പിയില്‍ തട്ടിയത്. 11 അടി ഉയരത്തിലാണ് വൈദ്യുതി ലൈന്‍ സ്ഥാപിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. 20 അടി ഉയരത്തില്‍ മാത്രമെ 11 കെ.വി ലൈന്‍ സ്ഥാപിക്കാവൂ എന്നാണ് വ്യവസ്ഥ.
അപകടകരമായ നിലയിലുള്ള വൈദ്യുതി ലൈനുകള്‍ കണ്ടെത്തുന്നതിനും ഉടന്‍ നടപടി സ്വീകരിക്കുന്നതിനും എന്‍ജിനിയര്‍മാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടത്തിന്റെ ഉത്തരവാദികള്‍ ഗതാഗത വകുപ്പാണോ ഊര്‍ജ വകുപ്പാണോ എന്നതിനെച്ചൊല്ലി ഒഡീഷയില്‍ തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ഊര്‍ജമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ റോഡിന്റെ ഉയരം വര്‍ധിപ്പിച്ച ഗ്രാമ വികസന വകുപ്പാണ് അപകടത്തിന്റെ ഉത്തരവാദികളെന്ന് വൈദ്യുതി വിതരണ കമ്പനി ആരോപിച്ചു.
Content Highlights: Odisha govt suspends four engineers for bus tragedy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..