പ്രതീകാത്മക ചിത്രം | Photo:PTI
ഒഡീഷ: ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ട് ഒഡീഷ സർക്കാരിന്റെ ഉത്തരവ്. നവംബർ 10 മുതൽ 30 വരെയാണ് നിരോധനം. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.
'കോവിഡ് മഹാമാരിയുടെയും ശൈത്യകാലത്തിന്റെയും പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് നവംബർ 10 മുതൽ 30 വരെ പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിച്ചിരിക്കുന്നു', സർക്കാർ പ്രസ്താവനയിൽ പറയുന്നു.
പടക്കങ്ങൾ പൊട്ടിക്കുമ്പോൾ അവ ദോഷകരമായ നൈട്രസ് ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവ പുറത്തുവിടുന്നു. ഇവ കോവിഡ് രോഗികളുടെയും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെയും ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനങ്ങളുടെ ജീവൻ രക്ഷിച്ചുകൊണ്ട് മഹാമാരിക്കെതിരെ പോരാടാൻ ഒഡീഷയിലെ ജനങ്ങളുടെ പൂർണമായ സഹകരണവും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. വിളക്കുകൾ കത്തിച്ച് ദീപാവലി ആഘോഷിക്കാനും സർക്കാർ നിർദേശിച്ചു.
Content Highlights:Odisha Government bans the sale and use of fire crackers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..