ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർ രക്തസാക്ഷികൾ, കുടുംബത്തിന് 50 ലക്ഷം; പ്രഖ്യാപനവുമായി ഒഡീഷ


1 min read
Read later
Print
Share

ഭുവനേശ്വര്‍: കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന 'കോവിഡ് പോരാളികളു'ടെ പ്രധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് മുഖ്യമന്ത്രി നഷ്ടപരിഹാരം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങളഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

' കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാരുമായി സംയോജിച്ച് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കും. അവരെ സംസ്ഥാനം രക്തസാക്ഷികളായി കണക്കാക്കുകയും അവരുടെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുകയും ചെയ്യും.'- മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പോരാളികളുടെ വിലമതിക്കാനാവാത്ത ത്യാഗത്തെ അംഗീകരിക്കുന്നതിനായി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ദേശീയ ദിനങ്ങളില്‍ പുരസ്‌കാരദാന ചടങ്ങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മരണപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് വിരമിക്കുന്ന ദിവസം വരെയുള്ള ശമ്പളം നല്‍കും. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന ധീരമായ നിസ്വാര്‍ഥമായ സേവനത്തോട് കൃതജ്ഞതയുള്ളവരായിരിക്കണം. അവര്‍ക്കെതിരായ എന്തുനടപടിയും സംസ്ഥാനത്തിനെതിരായ നടപടിയാണെന്ന് ദയവുചെയ്ത് ഓര്‍ക്കണമെന്നും പട്‌നായിക് പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ അവമതിക്കാനായി ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമമുള്‍പ്പടെയുള്ള കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 'ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മുന്നില്‍ നിന്നാണ് ഈ യുദ്ധം നയിക്കുന്നത്. മരുന്നോ, വാക്‌സിനോ ഇല്ലാത്ത കോവിഡ് 19നെതിരെ സ്വയം അപകടപ്പെടുത്തിക്കൊണ്ട് നമുക്ക് വേണ്ടി അവര്‍ പൊരുതുകയാണ്. രാജ്യത്തിന് വേണ്ടി പോരാടുന്ന ധീരരെ ബഹുമാനിക്കുന്ന പാരമ്പര്യമുള്ളവരാണ് നാം. അതേ മനോഭാവത്തോടെ കോവിഡ് പോരാളികളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഡീഷയില്‍ 79 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlights: Odisha CM announces 50 lakh compensation, if healthcare staff dies of Covid 19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul

1 min

'വയനാട്ടിലല്ല, ഹൈദരബാദില്‍ എനിക്കെതിരേ മത്സരത്തിനുണ്ടോ'; രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി

Sep 25, 2023


PM Modi

1 min

'കോണ്‍ഗ്രസ് നശിച്ചു, പാര്‍ട്ടിയെ നയിക്കുന്നത് നേതാക്കളല്ല, അര്‍ബന്‍ നക്‌സലുകള്‍' - മോദി

Sep 25, 2023


BJP

2 min

മത്സരിക്കാന്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും കൂട്ടത്തോടെ; തന്ത്രംമാറ്റി ബിജെപി, ഞെട്ടലില്‍ ചൗഹാന്‍

Sep 26, 2023


Most Commented