കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. നുസ്രത്ത് ജഹാന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് പ്രമുഖര്‍. കൊല്‍ക്കത്തയിലൊരുക്കിയ വിവാഹ സത്കാരത്തില്‍ രാഷ്ട്രീയ, ചലച്ചിത്ര, ബിസിനസ്‌ മേഖലയില്‍നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. 

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തൃണമൂല്‍ എം.പി മിമി ചക്രബര്‍ത്തിയും ഉള്‍പ്പെടെ തൃണമൂൽ കോൺഗ്രസ് നേതാക്കളും സത്കാരചടങ്ങുകൾക്കായി എത്തിയിരുന്നു. 

പ്രമുഖ വ്യവസായിയായ നിഖില്‍ ജെയിനാണ് നുസ്രത്ത് ജഹാനെ താലിചാര്‍ത്തിയത്. ജൂണ്‍ 19-ന് തുര്‍ക്കിയിലായിരുന്നു വിവാഹചടങ്ങുകള്‍.

പാർലമെന്റിൽ സിന്ദൂരമണിഞ്ഞ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തതിനെതിരേ ജഹാനെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ജാതിക്കും മതത്തിനും അപ്പുറം എല്ലാവരും ഉള്‍പ്പെടുന്ന ഇന്ത്യയെയാണ് താന്‍ പ്രതിനിധീകരിക്കുന്നത് എന്നായിരുന്നു നുസ്രത്തിന്റെ പ്രതികരണം. ഇപ്പോഴും താന്‍ മുസ്ലീം തന്നെയാണ്. എന്നാല്‍ അത് മറ്റുള്ളവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതില്‍ നിന്നും തന്നെ തടയുന്നില്ല. കാരണം മതവും വിശ്വാസവും വേഷവിധാനങ്ങള്‍ക്കും അപ്പുറമാണെന്നും നുസ്രത്ത് വ്യക്തമാക്കിയിരുന്നു.  

Content Highlights: Nusrat Jahan mp, wedding reception