
Photo:PTI
ന്യൂഡൽഹി: ഡൽഹി എയിംസിലെ പാരാമെഡിക്കൽ ജീവനക്കാരും അനിശ്ചികകാല സത്യാഗ്രത്തിന് ഒരുങ്ങുന്നു. ശമ്പള പ്രശ്നത്തെത്തുടർന്നാണ് അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക് നീങ്ങാൻ ഇവർ തീരുമാനിച്ചത്.
അയ്യായിരത്തോളം പാരമെഡിക്കൽ ജീവനക്കാരാണ് എയിംസിൽ ഉളളത്. ശമ്പളവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.
കോവിഡ് 19 മഹാമാരിക്കാലത്തെ സ്റ്റാഫംഗങ്ങളുടെ സേവനത്തിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ നിർഭാഗ്യവശാൽ മാഹാമാരിയുടെ സമയത്ത് നഴ്സസ് യൂണിയൻ സമരത്തിനിറങ്ങുകയാണെന്നും പറഞ്ഞു. '2020നെ ലോകാരോഗ്യ സംഘടന നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വർഷമെന്നാണ് പ്രഖ്യാപിച്ചത്. കോവിഡ് കാലത്തെ എയിംസിന്റെ സേവനത്തിൽ രാജ്യം പോലും അഭിമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ നഴ്സുമാരുടെയും പാരമെഡിക്കൽ ജീവനക്കാരുടെയും പരാതി കേൾക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നതിന് പകരം സമരം നേരിടാൻ താല്കാലികാടിസ്ഥാനത്തിൽ അധികൃതർ പാരമെഡിക്കൽ ജീവനക്കാരെ നിയമിക്കുകയാണെന്ന് യൂണിയൻ പ്രസിഡന്റ് ആരോപിച്ചു.
Content Highlights:Nurses Paramedics at AIIMS go on an indefinite strike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..