ജിതേന്ദ്ര
മധ്യപ്രദേശ്: ഒറ്റ സിറിഞ്ചും ഒരു സൂചിയും കൊണ്ട് മധ്യപ്രദേശില്‍ 30 കുട്ടികള്‍ക്ക് വാക്സിനെടുത്ത് നേഴ്സ്. സാഗര്‍ ജില്ലയിലെ ജെയിന് പബ്ലിക് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കൂട്ടികള്‍ക്കാണ് നഴ്സ് ജിതേന്ദ്ര കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വാക്സിനെടുത്തത്.
തന്റെ തെറ്റല്ലെന്നും വകുപ്പ് മേധാവി ഒരു സിറിഞ്ച് മാത്രം അയക്കുകയും അത് ഉപയോഗിച്ച് വാകിസിനെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ജിതേന്ദ്ര പ്രതികരിച്ചു.
യഥാര്‍ഥത്തില്‍ ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന സിറിഞ്ചാണ് മുപ്പത് കുട്ടികള്‍ക്കായി ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ രക്ഷിതാക്കള്‍ പ്രശ്നമുണ്ടാക്കുകയും തുടര്‍ന്ന് ജിതേന്ദ്ര നല്കിയ മറുപടിയിലാണ് ഒരു സിറിഞ്ച് മാത്രം അയച്ച കാര്യം ജിതേന്ദ്ര പറയുന്നത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ എന്ന് തനിക്കറിയാമായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ചതുമാണ്. പക്ഷെ വീണ്ടും ഉപയോഗിച്ചോളൂവെന്നാണ് മറുപടി ലഭിച്ചത്. ഇത് എങ്ങനെ എന്റെ തെറ്റാവുമെന്നും ജിതേന്ദ്ര ചോദിച്ചു.
ഒരു സമയം, ഒരു സിറിഞ്ച്, ഒരു സൂചിയെന്ന കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്സിന് പ്രോട്ടോക്കോള്‍ ലംഘിച്ച ജിതേന്ദ്രയ്ക്കെതിരേ സാഗര്‍ ജില്ലാ ഭരണകൂടം കേസെടുക്കാന്‍ ഉത്തരവിട്ടുണ്ട്. വാക്സിന് വിതരണത്തിന്റെ ജില്ലാ ചുമതലയുള്ള ഉദ്യോഗസ്ഥനായ ഡോ.രാകഷ് റോഷനെതിരേ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കല്‍ ഓഫീസറോട് അടിയന്തര പരിശോധനയ്ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള ഷിദിജി സിംഗാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ജിതേന്ദ്രയെ കണ്ടെത്താനായില്ല. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..