ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; നെഹ്രു പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി അനുരാഗ് താക്കൂർ


ലോക്‌സഭയില്‍ പിഎം കെയേര്‍സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് അനുരാഗ് താക്കൂര്‍ നെഹ്രു കുടുംബത്തിനെതിരെ പരാമര്‍ശം നടത്തിയത്. 

അനുരാഗ് താക്കൂർ | Photo: PTI

ന്യൂഡൽഹി: ലോക്സഭയിൽ നെഹ്രു കുടുംബത്തിന് നേരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ആരേയും മാനസികമായി വേദനിപ്പിക്കണമെന്നുണ്ടായിരുന്നില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.

ലോക്സഭയിൽ പിഎം കെയേർസ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് അനുരാഗ് താക്കൂർ നെഹ്രു കുടുംബത്തിനെതിരെ പരാമർശം നടത്തിയത്.

1948ൽ ജവഹർലാൽ നെഹ്രു പ്രധാനമന്ത്രി നാഷണൽ റിലീഫ് ഫണ്ട് രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇന്നുവരെ അതിന്റെ രജിസ്ട്രേഷൻ പോലും നടന്നിട്ടില്ല. പിന്നെ എങ്ങനെയാണ് അതിന് എഫ്സിആർഎ (Foreign Contribution (Regulation) Act, 2010)ക്ലിയറൻസ് ലഭിച്ചത്. നെഹ്രു-ഗാന്ധി കുടുംബം വ്യാജപ്പേരുകളിൽ ട്രസ്റ്റ് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തി പൊതുജനങ്ങളെ വഞ്ചിച്ചു. ഗാന്ധി കുടുംബത്തിന്റെ നേട്ടത്തിന് വേണ്ടി മാത്രമാണ് കോൺഗ്രസ് ട്രസ്റ്റ് രൂപീകരിച്ചത്, സോണിയ ഗാന്ധിയെ അതിന്റെ ചെയർമാനുമാക്കി. അത് അന്വേഷിക്കണം എന്നായിരുന്നു താക്കൂറിന്റെ പരാമർശം.

എന്നാൽ ഇതിനെതിരെ കോൺഗ്രസ് എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് സഭ രണ്ട് തവണ നിർത്തിവെക്കുകയും ചെയ്തു. എന്നാൽ വിമർശനങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ഏറ്റവും മോശമായ രീതിയിൽ രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് താക്കൂർ ചെയ്തതെന്ന് ശശി തരൂർ എംപി കുറ്റപ്പെടുത്തി.

ഈ ചർച്ചയിൽ നെഹ്രു എങ്ങനെ ഉൾപ്പെടുന്നു, ഞങ്ങൾ നരേന്ദ്രമോദിയുടെ പേര് വലിച്ചിഴച്ചോ എന്നായിരുന്നു കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗധരിയുടെ പ്രതികരണം.

പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഖേദം പ്രകടിപ്പിച്ച് അനുരാഗ് താക്കൂർ രംഗത്തെത്തിയത്.

Content Highlights: Anurag Thakur regrets Nehru comment in Lok Sabha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented