പ്രവാചകനെതിരായ പരാമര്‍ശം: നടപടിയെടുത്തിട്ടും ബി.ജെ.പി. പ്രതിരോധത്തില്‍


പുതിയ വിവാദം മതവിശ്വാസത്തെ ബാധിക്കുന്നതും അന്താരാഷ്ട്രതലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ച ഉയര്‍ത്തുന്നതുമാണ് ബി.ജെ.പി.ക്ക് തിരിച്ചടിയായത്.

1. നൂപുർ ശർമ | Photo - PTI, 2. പ്രതീകാത്മക ചിത്രം | AFP

ന്യൂഡല്‍ഹി: പ്രവാചകനെതിരേ വിവാദപരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരേ നടപടിയെടുത്തിട്ടും പ്രതിഷേധങ്ങള്‍ അടങ്ങാത്തത് ബി.ജെ.പി.യെ പ്രതിരോധത്തിലാക്കുന്നു. രാജ്യത്തിനകത്തും പുറത്തും വിഷയം ചര്‍ച്ചയായത് കേന്ദ്രസര്‍ക്കാരിനും തലവേദനയായി.

ബി.ജെ.പി. നേതാക്കള്‍ നേരത്തേയും വിദ്വേഷപ്രസ്താവനകള്‍ നടത്തി വിവാദങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിലേക്ക് വിഷയങ്ങള്‍ വളര്‍ന്നിരുന്നില്ല. അതിനാല്‍, പ്രശ്‌നം തണുക്കുന്നതുവരെ ഈ വിഷയത്തില്‍ പ്രസ്താവനകള്‍ വേണ്ടെന്ന് പാര്‍ട്ടി ദേശീയനേതൃത്വം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി.

പുതിയ വിവാദം മതവിശ്വാസത്തെ ബാധിക്കുന്നതും അന്താരാഷ്ട്രതലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ച ഉയര്‍ത്തുന്നതുമാണ് ബി.ജെ.പി.ക്ക് തിരിച്ചടിയായത്. ഗാന്ധിജിക്കെതിരേയുള്ള ആരോപണങ്ങള്‍മുതല്‍ ഭരണഘടനയുടെ ആമുഖത്തിലുള്ള മതേതരത്വം എന്ന വാക്കൊഴിവാക്കണമെന്ന തര്‍ക്കംവരെ ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകള്‍ നേരത്തേ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രസ്താവനകളെച്ചൊല്ലി പ്രഗ്യാസിങ്ങും സാക്ഷി മഹാരാജുംമുതല്‍ അനന്ത്കുമാര്‍ ഹെഗ്ഡെ വരെയുള്ള നേതാക്കളെ താത്കാലിക ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കി പാര്‍ട്ടി പലവട്ടം തലയൂരിയിട്ടുമുണ്ട്. പലപ്പോഴും തിരഞ്ഞെടുപ്പ് കമ്മിഷനും നിയമസംവിധാനങ്ങളും ഇടപെട്ടിട്ടുമുണ്ട്.

കോവിഡിനു ശേഷമുള്ള ലോകക്രമത്തില്‍ നിര്‍ണായകസ്ഥാനമുറപ്പിക്കാനും വിദേശരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും ശ്രമിക്കുന്നതിനിടയിലുണ്ടാകുന്ന വിവാദം നയതന്ത്രതലത്തെയും പ്രതിരോധത്തിലാക്കും. വിവിധ രാജ്യങ്ങളുമായി സഹകരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കിടയിലുണ്ടായ ഈ പ്രശ്‌നം ബന്ധങ്ങളെ ബാധിക്കാതിരിക്കാനുള്ള അടിയന്തരനടപടികളിലാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ട്ടിനേതാക്കളുടെ പ്രസ്താവനകള്‍ക്ക് സര്‍ക്കാരുമായി ബന്ധമില്ലെന്ന് നയതന്ത്രപ്രതിനിധികള്‍ ഉടന്‍ വിശദീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

എന്നാല്‍, പാര്‍ട്ടിനേതൃത്വത്തിന്റെ ഇടപെടല്‍ വൈകിപ്പോയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിവാദ പ്രസ്താവന കാന്‍പുരില്‍ സംഘര്‍ഷത്തിന് കാരണമായപ്പോള്‍ത്തന്നെ നേതൃത്വം നടപടി സ്വീകരിക്കണമായിരുന്നെന്നാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍.

നൂപുര്‍ ശര്‍മ: ബി.ജെ.പി.യുടെ തീവ്രസ്വരം

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തിന്റെപേരില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത നൂപുര്‍ ശര്‍മ യുവതലമുറ ബി.ജെ.പി.ക്കാരിലെ തീവ്രസ്വരമാണ്. 2015-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാളിനെതിരേ മത്സരിച്ചാണ് നൂപുറിന്റെ ദേശീയ രാഷ്ട്രീയപ്രവേശം. തോറ്റെങ്കിലും ദേശീയ വക്താവെന്ന നിലയില്‍ ബി.ജെ.പി.യുടെ യുവമുഖമായി അവര്‍ മാറി.

ഡല്‍ഹി സര്‍വകലാശാലയിലെ പഠനകാലം മുതല്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തകയാണ് നൂപുര്‍. ഹിന്ദു കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം. പിന്നീട് നിയമവും പഠിച്ചു. ഇക്കാലയളവില്‍ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്. 2009 മുതല്‍ 2010 വരെ 'ടീച്ച് ഫോര്‍ ഇന്ത്യ'യുടെ അംബാസഡര്‍. 2011-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തരബിരുദം നേടി.

പാര്‍ട്ടിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ നേതാവാണ്. 2017-ല്‍ ബി.ജെ.പി. ഡല്‍ഹി ഘടകം അധ്യക്ഷനായിരുന്ന മനോജ് തിവാരിയാണ് പാര്‍ട്ടിയുടെ സംസ്ഥാന വക്താവായി നൂപുറിനെ തിരഞ്ഞെടുത്തത്. 2020-ല്‍ ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ ദേശീയ വക്താവാക്കി. നൂപുറിനൊപ്പം പാര്‍ട്ടി പുറത്താക്കിയ ബി.ജെ.പി.യുടെ ഡല്‍ഹി ഘടകം മാധ്യമവിഭാഗം മേധാവിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ നവീന്‍ കുമാര്‍ ജിന്‍ഡല്‍ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളുടെപേരില്‍ ആരോപണം നേരിടുന്നത് ആദ്യമായല്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ വീഡിയോ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ചതിന് ഏപ്രിലില്‍ പഞ്ചാബ് പോലീസ് െേകസടുത്തിരുന്നു.

സീ ന്യൂസ്, സഹാറ, പഞ്ചാബ് കേസരി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ 20 വര്‍ഷത്തോളം ജിന്‍ഡല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റ് നല്‍കിയെങ്കിലും തോറ്റു. ട്വിറ്ററില്‍, ഡല്‍ഹി ബി.ജെ.പി. മേധാവി ആദേശ് ഗുപ്ത, എം.പി.മാരായ മനോജ് തിവാരി, ഹന്‍സ് രാജ് ഹന്‍സ്, മന്ത്രി പിയൂഷ് ഗോയല്‍, ദേശീയവക്താവ് ആര്‍.പി. സിങ്, മുന്‍ മേയര്‍ ജയ്പ്രകാശ് തുടങ്ങി ഒട്ടേറേ നേതാക്കള്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. ഇസ്ലാമിക് മദ്രസെ ബെനഖാബ് (ഇസ്ലാമിക മദ്രസകള്‍ തുറന്നുകാട്ടപ്പെട്ടു) എന്ന പേരില്‍ പുസ്തകമെഴുതിയിട്ടുണ്ട്.

നൂപുര്‍ ശര്‍മക്കെതിരേ ഭീഷണി: അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളുടെപേരില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നൂപുര്‍ ഞായറാഴ്ച ഖേദം പ്രകടിപ്പിച്ചിരുന്നു. തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ തന്റെ വിലാസം പുറത്തുവിടരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. അതേസമയം, വിവാദപരാമര്‍ശം നടത്തിയതിന് നൂപുര്‍ ശര്‍മയുടെപേരില്‍ മുംബൈയിലെ പൈഥുനി പോലീസ് സ്റ്റേഷനിലും ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലും മുംബൈ ഭിവണ്‍ഡി സിറ്റി പോലീസ് സ്റ്റേഷനിലും കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

Content Highlights: Nupur Sharma controversial statement BJP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented