Photo: Mathrubhumi Archives
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷാ ഭീഷണി കണക്കിലെടുത്തുമാണ് തീരുമാനം. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്പനികള്‍ക്ക് നല്‍കി.
രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങള്‍ക്കുമാണ് പുതിയ നിയമം ബാധകം. ലേഡീസ് ബാഗ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ ബാഗുകള്‍ കൈയില്‍ കരുതാന്‍ ഒരു യാത്രക്കാരേയും അനുവദിക്കരുതെന്നാണ് നിര്‍ദേശം. നിലവില്‍ വിമാനത്താവളങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഒരു യാത്രക്കാരന്‍ ശരാശരി 2-3 ബാഗുകള്‍ വരെ കൊണ്ടുപോകുന്നുണ്ട്. ഇത് ക്ലിയറന്‍സ് സമയം വര്‍ധിക്കാനും തിരക്ക് കൂടി യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
ഒരു ഹാന്‍ഡ് ബാഗ് മാത്രമേ കൈയില്‍ കരുതാന്‍ പാടുള്ളുവെന്ന വിവരം യാത്രക്കാരെ അറിയിക്കാന്‍ ടിക്കറ്റുകളിലും ബോര്‍ഡിങ് പാസുകളിലും ഇതിനുള്ള നിര്‍ദേശം നല്‍കണം. ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് സമീപവും മറ്റും പുതിയ നിയമം സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ ബാനര്‍, ബോര്‍ഡ് തുടങ്ങിയ സ്ഥാപിക്കാന്‍ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയുടെ ഉത്തരവില്‍ പറയുന്നു.
content highlights: Number of handbags per passenger reduced
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..