വ്യോമാക്രമണത്തിന് മുമ്പ് ബലാകോട്ടില്‍ 300 മൊബൈല്‍ ഫോണുകള്‍ സജീവമായിരുന്നുവെന്ന് വിവരങ്ങള്‍


ബലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ആക്രമണം നടത്താന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശം ലഭിച്ച നിമിഷം മുതല്‍ ഈ ക്യാമ്പ് എന്‍.ടി.ആര്‍.ഒയുടെ നിരീക്ഷണത്തിലായിരുന്നു.

ന്യൂഡല്‍ഹി: ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാമെന്നതിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പുവരെ ബലാകോട്ടിലെ ഭീകരക്യാമ്പിനുള്ളില്‍ 300 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷ(എന്‍.ടി.ആര്‍.ഒ)നാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ബലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ആക്രമണം നടത്താന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശം ലഭിച്ച നിമിഷം മുതല്‍ ഈ ക്യാമ്പ് എന്‍.ടി.ആര്‍.ഒയുടെ നിരീക്ഷണത്തിലായിരുന്നു. ഫെബ്രുവരി 26 നാണ് മിറാഷ് വിമാനങ്ങള്‍ പാകിസ്താനില്‍ കടന്നുകയറി ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പുവരെ ക്യാമ്പിനുള്ളില്‍ 300 മെബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ക്യാമ്പിന് സമീപത്തുള്ള മെബൈല്‍ സിഗ്നലുകള്‍ നിരീക്ഷിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്. ആക്രമണത്തില്‍ ജെയ്‌ഷെ ക്യാമ്പ് തകര്‍ന്നുവെന്നാണ് വ്യോമസേന പറയുന്നത്.

വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെച്ചൊല്ലി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. അതേസമയം ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്കെടുത്തിട്ടില്ലെന്നും ആ വിവരങ്ങള്‍ സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കുമെന്നുമാണ് വ്യോമസേനാ ചീഫ് ബി.എസ്. ധനോവ ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

Content Highlights: NTRO surveillance of Balakot JeM camp before strikes confirmed 300 active targets

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented