നീറ്റ് പരീക്ഷാ വിവാദം: അന്വേഷണത്തിന് എന്‍.ടി.എ പ്രത്യേക സമിതി രൂപവത്കരിച്ചു


പ്രതീകാത്മക ചിത്രം | Photo: gettyimages.in

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച ശേഷം പരീക്ഷയെഴുതിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.). അന്വേഷണത്തിന്റെ ഭാഗമായി വസ്തുതാന്വേഷണ സമിതിക്ക് വിദ്യാഭ്യാസ മന്ത്രാലയം രൂപംനല്‍കി. കേരളത്തിലെത്തുന്ന സമിതി, സംഭവത്തെ കുറിച്ചുള്ള എല്ലാ വിവരവും പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായിരുന്നവരില്‍നിന്ന് ചോദിച്ചറിയും.

സമിതിയുടെ കണ്ടെത്തലുകളെ ആസ്പദമാക്കിയാകും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി. അതേസമയം, ഇത്തരത്തിലുള്ള സംഭവം നടന്നതായി പരീക്ഷാകേന്ദ്രത്തിലുണ്ടായിരുന്ന നിരീക്ഷകര്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നില്ലെന്നാണ് തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ എന്‍.ടി.എ. പറഞ്ഞിരുന്നത്.

ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ എന്‍.ടി.എയോട് ആവശ്യപ്പെട്ടിരുന്നു. നീതിപൂര്‍വകമായ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള ഡി.ജി.പിക്കും രേഖാ ശര്‍മ കത്തയച്ചിട്ടുണ്ട്.

Content Highlights: nta will send team to enquire about neet exam dress controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented