വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന എന്‍.എസ്.യു.ഐ.ക്ക് വന്‍വിജയം. മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പിലാണ് എന്‍.എസ്.യു.ഐ. മികച്ച വിജയം കരസ്ഥമാക്കിയത്. 

എട്ടുസീറ്റുകളില്‍ ആറെണ്ണത്തിലും  വിജയിച്ച എന്‍.എസ്.യു.ഇ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സീറ്റുകള്‍ സ്വന്തമാക്കി. 

പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ എബിവിപിയെ തോല്‍പിച്ച്  എന്‍.എസ്.യു.ഐ.ക്ക് നേടാനായ വിജയത്തെ യുവത്വത്തിനിടയിലുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. 

എന്‍.എസ്.യു.ഐ. പാനിലിനെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി അഭിനന്ദിച്ചു. തൊഴില്‍ ആവശ്യപ്പെടുന്ന യുവത്വത്തിന്റെ പ്രതിഫലനമാണ് വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. 

Content Highlights: NSUI wins students' union polls in Varanasi university