സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: എയ്ഡഡ് സ്ഥാപനങ്ങളിലെ അംഗപരിമിത സംവരണത്തിന് എതിരെ എന്‍ എസ് എസും കാത്തലിക് സ്കൂള്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യവും സുപ്രീം കോടതിയെ സമീപിച്ചു. അംഗപരിമിത സംവരണത്തിനായി 2018 നവംബര്‍ 18 ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാത്തലിക് സ്കൂള്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യവും എന്‍ എസ് എസും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അംഗ പരിമിതരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള 2016-ലെയും 1995-ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അംഗപരിമിത സംവരണത്തിനാണ് നിയമം കൊണ്ട് വന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തിന്റെ പരിധിയില്‍ സ്വകാര്യ എയ്ഡഡ് മാനേജ്മെന്റുകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപ്പീലില്‍ ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതിനുള്ള അധികാരം മാനേജ്മെന്റുകള്‍ക്ക് ആണെന്ന് എന്‍എസ്എസ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംവരണം ചെയ്യപ്പെടേണ്ട തസ്തികകള്‍ പോലും വിജ്ഞാപനം ചെയ്തിട്ടില്ല. അതിനാല്‍ 2018 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അംഗപരിമിതര്‍ക്ക് സംവരണം നല്‍കുന്നത് പ്രായോഗികം അല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കാല പ്രാബല്യത്തോടെ അംഗപരിമിത സംവരണം നല്കുന്നതിനെയാണ് കാത്തലിക് സ്കൂള്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യം എതിര്‍ക്കുന്നത്.
ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..