മമതാ ബാനർജി| Photo: ANI
കൊല്‍ക്കത്ത: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ നാലഞ്ചു വര്‍ഷം മുന്‍പ് പശ്ചിമ ബെംഗാള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവരുടെ സേവനം നിരാകരിച്ചുവെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി.
എന്‍.എസ്.ഒ. ഗ്രൂപ്പ് നാല്-അഞ്ചു വര്‍ഷം മുന്‍പ്, പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വില്‍ക്കാനായി പശ്ചിമ ബംഗാള്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയിരുന്നു. 25 കോടിരൂപയും ആവശ്യപ്പെട്ടു. എന്നാല്‍, അത് ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ ഉപയോഗിക്കപ്പെട്ടേക്കാം. അത് അംഗീകരിക്കാനാവില്ല. അതിനാല്‍ താന്‍ അത് നിരസിച്ചു- മമത പറഞ്ഞു.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിരന്തര വിമര്‍ശനമായിരുന്നു മമത ഉന്നയിച്ചിരുന്നത്. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: nso approached to sell nso, but i rejected says mamata banerjee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..