ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ പരിസരത്തുനിന്ന്  പഴക്കംചെന്ന ബോംബ് നിര്‍വീര്യമാക്കിയതായി ദേശീയ സുരക്ഷാ സേന. ബോംബ് രണ്ടാം ലോക മഹായുദ്ധ കാലത്തേതാണെന്ന് എന്‍.എസ്.ജി മേധാവി ആര്‍.സി തയാല്‍ വ്യക്തമാക്കി.

ഏപ്രില്‍ 14ന് കണ്ടെടുത്ത ബോംബ്, എന്‍.എസ്.ജിയുടെ വിദഗ്ധസംഘമാണ് നിര്‍വ്വീര്യമാക്കിയത്. അതീവ ഗുരുതരമായ സാഹര്യമായിരുന്നു എന്‍.എസ്.ജി കൈകാര്യം ചെയ്തതെന്ന് ആര്‍.സി. തയാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡല്‍ഹി മെട്രോയുടെ നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മൂന്ന് 120എംഎം ഷെല്ലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് എന്‍.എസ്.ജി വിദഗ്ധര്‍ ഈ ബോംബുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിര്‍വ്വീര്യമാക്കുകയായിരുന്നു.