Image Courtesy: Video| twitter.com/dpradhanbjp
മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍.) രജതജൂബിലി ആഘോഷവേളയില്നിന്നുള്ള ഒരു ദൃശ്യം വൈറലായതിന് പിന്നാലെ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ അഭിനന്ദനം കൊണ്ടുമൂടുകയാണ് സാമൂഹികമാധ്യമ ഉപയോക്താക്കള്‍.
പ്രസംഗത്തിനിടെ വെള്ളം ആവശ്യപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് കേന്ദ്രമന്ത്രി ഇരിപ്പിടത്തില്‍നിന്ന് എണീറ്റുവന്ന് വെള്ളക്കുപ്പി കൈമാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചിട്ടുണ്ട്.
മുംബൈയില്‍ നടന്ന ചടങ്ങിനിടെ, എന്‍.സി.ഡി.എല്‍. മാനേജിങ് ഡയറക്ടര്‍ പദ്മജ ചുന്ദുരുവാണ് പ്രസംഗം ഇടയ്ക്കൊന്നു നിര്‍ത്തി വെള്ളം ആവശ്യപ്പെട്ടത്. ശേഷം പ്രസംഗം തുടരുകയും ചെയ്തു. അപ്പോഴാണ് നിര്‍മല ഗ്ലാസും വെള്ളക്കുപ്പിയുമായി പദ്മജയുടെ അരികിലേക്ക് എത്തിയത്. ഗ്ലാസ് പോഡിയത്തില്‍ വെച്ചതിനു ശേഷം വെള്ളക്കുപ്പി തുറക്കുന്നതും പിന്നെ വെള്ളമൊഴിക്കുന്നതും വീഡിയോയില്‍ കാണാം. മന്ത്രിയുടെ പ്രവൃത്തിയെ സദസ്യര്‍ കയ്യടിച്ച് അഭിനന്ദിക്കുന്നുമുണ്ട്.
നിരവധിപ്പേരാണ് നിര്‍മലയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ഇതിനകം രംഗത്തെത്തിയിട്ടുള്ളത്.
Content Highlights: nsdl md asks water during speech, nirmala sitharaman steps in and offer water
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..