Rajasthan Governor Kalraj Mishra | Photo: PTI
കൊല്‍ക്കത്ത: പശ്ചിമബംഗാളിന് പിന്നാലെ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാന്‍ രാജസ്ഥാന് സര്‍ക്കാരും. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി മുഖ്യമന്ത്രിക്ക് ആ പദവി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായുള്ള നിര്‍ണായ കബില്‍ വൈകാതെ നിയമസഭയില്‍ അവതരിപ്പിക്കും.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടുള്ള നിയമനിര്‍മാണം ഉടന്‍ രാജസ്ഥാന് സര്‍ക്കാര്‍ നടത്തും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുശേഷം ബില്‍ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്യും.
ബംഗാളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരം തുടരുന്നതിന് സമാനമായി രാജസ്ഥാനിലും പലതവണ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തുടര്‍ച്ചയായി സര്‍വകലാശാലാ ഭരണത്തില്‍ ഇടപെടുന്നത് തർക്കങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബംഗാളില്‍ ഇതു സംബന്ധിച്ച മാറ്റം വരുത്തിയത്. ഇതിനേത്തുടർന്നുള്ള തീരുമാനമാണ് രാജസ്ഥാനിലും വരുന്നത്.
Content Highlights: Now, Rajasthan govt plans a Bill to take chancellor role from Governor
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..