ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വന്‍തുക ആവശ്യപ്പെട്ടതിനാലാണ് റിസര്‍വ്ബാങ്കുമായി സര്‍ക്കാരിന് അധികാരത്തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. റിസര്‍വ്ബാങ്ക് ബോര്‍ഡ് യോഗം ചേരുന്ന നവംബര്‍ 19 കണക്ക് തീര്‍ക്കലിന്റെ ദിവസമാണെന്നും ഗവര്‍ണര്‍ അന്ന് നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിദംബരം പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ്ബാങ്കില്‍നിന്ന് ഒരുലക്ഷം കോടി രൂപ ആവശ്യപ്പെട്ടതായി ചിദംബരം ആരോപിച്ചു. റിസര്‍വ്ബാങ്കിന് മേല്‍ സമ്മര്‍ദമേര്‍പ്പെടുത്തുന്നതും ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് മാറാന്‍ നിര്‍ബന്ധിക്കുന്നതും വലിയ വിപത്തിനിടയാക്കുമെന്ന് ചിദംബരം മുന്നറിയിപ്പ് നല്‍കുന്നു.