Photo: PTI
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അത്താഴ വിരുന്ന് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇതില്‍ രാഷ്ട്രീയപരമായി ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും ഗാംഗുലി വ്യക്തമാക്കി. അമിത് ഷാ സൗരവിന്റെ വീട്ടിലെത്തിയതിന് പിന്നാലെ അദ്ദേഹം ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
വെള്ളിയാഴ്ച അമിത് ഷായ്ക്ക് നല്കിയ അത്താഴം തങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ ഭാഗമായുള്ളതാണ്. ക്രിക്കറ്റ് കളിക്കുന്ന കാലം മുതല്‍ അമിത് ഷായെ അറിയാം, നല്ല പരിചയവുമുണ്ട്. അതില്‍ രാഷ്ട്രീയം കാണരുത്. മമതയുമായും വളരെ നല്ല അടുപ്പമാണ് ഉള്ളതെന്നും കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രി ഉദ്ഘാടനത്തിന് ശേഷം ഗാംഗുലി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, സ്വപന് ദാസ്ഗുപ്ത എന്നിവര്‍ക്കൊപ്പമാണ് അമിത് ഷാ സൗരവ് ഗാംഗുലിയുടെ വീട്ടിലെത്തിയത്. സൗരവിന്റെ ഭാര്യ ഡോണ, സഹോദരന് സ്നേഹാശിഷ് എന്നിവരും ഗാംഗുലിക്ക് ഒപ്പമുണ്ടായിരുന്നു. അത്താഴ വിരുന്നില്‍ രാഷ്ട്രീയമായി ഒന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഡോണ ഗാംഗുലി പറഞ്ഞു.
അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുകയാണെങ്കില്‍ എല്ലാവര്ക്കും അത് അറിയാന്‍ കഴിയും. അദ്ദേഹത്തിന് അങ്ങനെ ഒരു ആഗ്രഹമുണ്ടോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് ഉറപ്പാണ്- ഡോണ ഗാംഗുലി പറഞ്ഞു.
Content Highlights: nothing political in dinner arranged for amit sha says bcci president sourav ganguly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..