കേന്ദ്രത്തിന്‌ ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ല; അദാനിയില്‍ പ്രതികരിച്ച് അമിത് ഷാ


1 min read
Read later
Print
Share

Amit Shah |Photo: PTI

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസര്‍ക്കാരിന് ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് ഇതുസംബന്ധിച്ച വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തോട് അമിത് ഷാ പ്രതികരിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞു.

തങ്ങള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ആള്‍ക്കാരാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും രാജ്യത്തെ അടിസ്ഥാന വര്‍ഗത്തിന് വേണ്ടി ഏറ്റവുമധികം പ്രവര്‍ത്തനം നടത്തിയത് ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. അദാനി വിഷയത്തില്‍ ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് പ്രതികരിക്കുന്നത്. നേരത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും പ്രധാനമന്ത്രി അദാനിയില്‍ മാത്രം മറുപടി നല്‍കിയിരുന്നില്ല.

മോദിക്കെതിരേ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും നടത്തിയ പരമാര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കിയതിനേയും അദ്ദേഹം ന്യായീകരിച്ചു. കോണ്‍ഗ്രസ് എംപിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നത് ആദ്യ സംഭവമല്ലെന്നും സഭയില്‍ സഭ്യമായ ഭാഷയില്‍ പ്രതികരിക്കണമെന്നും അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും 1770 പോപ്പുലര്‍ ഫ്രണ്ടുകാരെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ മോദി സര്‍ക്കാരിന് സാധിച്ചുവെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം വികസനം കൊണ്ടുവന്നത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlights: Nothing for BJP to hide or be afraid of: Amit Shah dares Congress to move court on Adani issue

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
maneka gandhi

1 min

പശുക്കളെ കശാപ്പിന് വിൽക്കുന്നെന്ന മേനക ഗാന്ധിയുടെ ആരോപണം; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോൺ

Sep 29, 2023


up hospital

1 min

കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരി മരിച്ചു; മൃതദേഹം ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ മുങ്ങി

Sep 29, 2023


Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


Most Commented