ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കള്ളപ്പണക്കാര്‍ക്ക് ഒരു വര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നോട്ട് നിരോധനത്തിനുള്ള തീരുമാനം ഒറ്റ രാത്രികൊണ്ട് എടുത്തതല്ലെന്നും പെട്ടെന്നുള്ള പ്രഹരമായിരുന്നില്ലെന്നും മോദി വ്യക്തമാക്കി. അതിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഒരു വര്‍ഷമെടുത്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് നോട്ടുനിരോധനം അനിവാര്യമായിരുന്നു. പാളം മാറ്റുമ്പോള്‍ തീവണ്ടിക്ക് ഒരല്പം വേഗം കുറയ്ക്കേണ്ടിവരും- രാജ്യത്തിന്റെ സമ്പദ് രംഗത്ത് നോട്ടുനിരോധനമുണ്ടാക്കിയ മാന്ദ്യത്തെ സൂചിപ്പിച്ച് മോദി പറഞ്ഞു.
കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് പിഴയൊടുക്കി അത് നിയമവിധേയമാക്കാന്‍ നോട്ട് നിരോധനത്തിന് ഒരു വര്‍ഷം മുന്‍പുതന്നെ അവസരം നല്‍കിയിരുന്നതാണ്. എന്നാല്‍ കുറച്ചുപേര്‍ മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്താന്‍ സ്വയമേവ മുന്നോട്ടുവന്നുള്ളൂ. മറ്റുള്ളവര്‍ വിചാരിച്ചത് മറ്റു മറ്റുള്ളവരെപ്പോലെയാണ് മോദി എന്നാണ്- പ്രധാനമന്ത്രി പറഞ്ഞു.
പണത്തിന്റെ വിനിമയം മുഖ്യധാരയില്‍ സജീവമാക്കുന്നതിന് നോട്ടുനിരോധനം ആവശ്യമായിരുന്നു. നോട്ട് നിരോധനത്തിന് മുമ്പ് രാജ്യത്തെ നശിപ്പിക്കുന്ന വിധത്തില്‍ ഒരു സമാന്തര സമ്പദ് വ്യവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തോടെ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പണം ബാങ്കുകളിലേയ്ക്ക് തിരികെ വന്നു. ഇപ്പോള്‍ കൂടുതല്‍ പേര് നികുതി നല്കാന് മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Notes Ban Wasn't A shock, PM Narendra Modi, demonetisation, Indian Economy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..