മുംബൈ : കേന്ദ്രസര്‍ക്കാരിന്റെ ആദായ നികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച്  നടി തപ്‌സി പന്നു. കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുള്ള തപ്‌സിയുടെ ട്വിറ്ററിലെ പ്രതികരണം വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.  മൂന്ന് ദിവസത്തെ കഠിന പരിശോധനയില്‍ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയെന്നാണ് തപ്‌സി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

മൂന്ന് ദിവസത്തെ കഠിന പരിശോധനയുടെ മൂന്ന് പ്രാഥമിക കണ്ടെത്തലുകള്‍ ഇവയാമഅ എന്ന പറഞ്ഞു കൊണ്ട് മൂന്ന് പരിഹാസ ട്വീറ്റുകലാണ് തപ്‌സി പങ്കുവെച്ചത്.


1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി അടുത്തല്ലോ..

2. ഞാന്‍ നിഷേധിച്ചുവെന്ന കാരണത്താല്‍ എന്നെ ഫ്രെയിം ചെയ്യാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീതി

3. ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതുകൊണ്ട് മാത്രം ഞാനറിഞ്ഞ 2013ല്‍ ഞാന്‍ നേരിട്ടുവെന്ന പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.  

എന്നിങ്ങനെ തനിക്ക് നേരെയുണ്ടായ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന തരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് താപ്‌സി ട്വീറ്റ് ചെയ്തത്.

മാര്‍ച്ച് മൂന്നിനാണ് തപ്‌സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീടുകളിലും ഇന്‍കംടാക്‌സ് റെയ്ഡ് നടത്തിയത്. 

സർക്കാരിനെതിരേയുള്ള വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടതിനാണ് തപ്‌സി പന്നുവും അനുരാഗ് കശ്യപും റെയ്ഡുകള്‍ നേരിടുന്നതെന്ന ആരോപണവും കേന്ദ്രസർക്കാർ നേരിടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനായി 2013ല്‍ തപ്‌സി യുടെ വീട് റെയ്ഡ് ചെയ്തിരുന്നു എന്ന ആരോപണവുമായി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തിയിരുന്നു. 

ഇതിനുള്ള മറുപടിയാണ് മൂന്നാമത്തെ ട്വീറ്റിലൂടെ തപ്‌സി നല്‍കിയത്.

കങ്കണയുടെ വിലകുറഞ്ഞ കോപ്പിയാണ് തപ്‌സി എന്ന് രണ്ട് വര്‍ഷം മുമ്പ് കങ്കണയുടെ സഹോദരി രംഗോലി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇത്രവലിയ റെയ്ഡുകളൊക്കെ നേരിടേണ്ടി വന്നതിനാല്‍ ഇനി താന്‍ അത്ര വിലകുറഞ്ഞയാളല്ല എന്ന പരിഹസവും തപ്‌സി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ontent highlights: Not so sasti anymore, tapsi ridiclues on Govt for the IT raids