ഹൈദരാബാദ്: അയോധ്യാ വിധിയില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദീന്‍ ഒവൈസി. വിധിയില്‍ തൃപത്‌നല്ലെന്ന് അദ്ദേഹം പറഞ്ഞു. 

സുപ്രീം കോടതി പരമോന്നതമാണ്. എന്നാല്‍ സുപ്രീംകോടതിക്ക് തെറ്റ് പറ്റിക്കൂടായ്കയില്ല. നമുക്ക് ഭരണഘടനയില്‍ പൂര്‍ണവിശ്വാസമുണ്ട്. നാം നമ്മുടെ അവകാശത്തിനു വേണ്ടി പോരാടുകയായിരുന്നു. അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ട. അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നമ്മൾ നിരസിക്കണം .- ഒവൈസി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു. 

അയോധ്യ തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള ട്രസ്റ്റിന് മൂന്നുമാസത്തിനകം രൂപം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്  അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 

content highlights: Asaduddin Owaisi, ayodhya verdict, ayodhya case