പ്രതീകാത്മക ചിത്രം | ഫോട്ടോ: PTI
ന്യൂഡല്‍ഹി: കോവിഡ് -19 വാക്സിനായ കോവിഷീല്‍ഡിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരത്തിനായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) അറിയിച്ചു.
''കോവിഡ് -19 വാക്സിന് കോവിഷീല്‍ഡിന്റെ യൂറോപ്യന്‍ യൂണിയനിലെ അംഗീകാരത്തിനായി, നിര്‍മാതാക്കള്‍ ഇഎംഎയ്ക്ക് ഒരു ഔദ്യോഗിക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്, അത് ഇതുവരെ ലഭിച്ചിട്ടില്ല,'' ഇഎംഎ ഒരു വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഫൈസര്‍,മോഡേണ, അസ്ട്രാസെനെക്ക,ജോണ്സണ് ആന്‍ഡ് ജോണ്സൻ വാക്സിനുകളാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.
Content Highlights: Not received any application from SII for authorisation of Covishield says EMA
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..