രാഹുൽ ഗാന്ധി| Photo: ANI
ലഖ്‌നൗ: ഇന്ത്യ-ചൈന വിഷയം കൈകാര്യം ചെയ്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി എംപി വീരേന്ദ്ര സിംഗ്. അത്തരം കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മനസിലാക്കിക്കൊടുക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എംപി പറഞ്ഞു.
വസ്തുകള്‍ വിശദമായി പഠിക്കാന്‍ വീരേന്ദ്ര സിംഗ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.
യുപിഎ ആയിരുന്നു കേന്ദ്രത്തില്‍ അധികാരത്തിലെങ്കില്‍ അയല്‍ രാജ്യത്തിന് ഇന്ത്യയുടെ നേര്‍ക്ക് ദുഷ്ടലാക്കോടെ ഒന്നു നോക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിറ്റുകൊണ്ട് ചൈനയെ ഇന്ത്യയുടെ മണ്ണില്‍നിന്ന് പറിച്ചെറിയുമായിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.
Content Highlights: Not possible for anyone to make Rahul understand India-China issue: BJP MP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..