ജാക്വിലിന് പുറമേ ഒട്ടേറെ നടിമാര്‍ക്ക് സുകേഷ് അത്യാഢംബര സമ്മാനങ്ങള്‍ അയച്ചിരുന്നതായി റിപ്പോര്‍ട്ട്


Jacqueline Fernandez|Sukesh Chandrashekhar | Photo: ANI| Mathrubhumi

ന്യൂഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പുറമേ ഒട്ടേറെ താരങ്ങള്‍ക്കും സമ്മാനങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ പ്രമുഖ താരങ്ങളെ അടക്കം സുകേഷ് ചന്ദ്രശേഖര്‍ ലക്ഷ്യമിട്ടിരുന്നതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യത്യസ്ത പേരുകളിലടക്കം നടിമാര്‍ക്ക് അത്യാഢംബര സമ്മാനങ്ങള്‍ സുകേഷ് അയച്ചുനല്‍കിയിരുന്നു.

പല ബോളിവുഡ് നടിമാര്‍ക്കും സുകേഷ് പലപ്പോഴും വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിരുന്നതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സമ്മാനങ്ങള്‍ വ്യത്യസ്ത പേരുകളിലാണ് അയച്ചിരുന്നത്. ബോളിവുഡ് നടിമാരുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇയാള്‍ ജാക്വലിന്‍ മുമ്പും മറ്റ് ചിലര്‍ക്കെതിരേയും ഇതേ വിദ്യ പരീക്ഷിച്ചു. എന്നാല്‍ പ്രധാന നടിമാരില്‍ പലരും ഇതില്‍ വീഴുകയോ ഈ ആഡംബര സമ്മാനങ്ങള്‍ നല്‍കുന്നതിനേ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഈ നടിമാരില്‍ പലരും തങ്ങള്‍ക്ക് സമ്മാനങ്ങള്‍ അയച്ചത് സുകേഷ് തന്നെയാണോ എന്ന് പരിശോധിക്കാനായി പരസ്പരം വിളിച്ചിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സമ്മാനങ്ങള്‍ അയക്കാനായി സുകേഷ് ചന്ദ്രശേഖര്‍ എപ്പോഴും വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇയാള്‍ തന്നെയാണോ ഇവ അയച്ചതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. നേരത്തെ ശേഖര്‍ രത്നാവേല എന്ന പേരിലാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇയാള്‍ സമീപിച്ചത്.

വില കൂടിയ സമ്മാനങ്ങളാണ് സുകേഷ് ജാക്വലിന് നല്‍കിയത്. ഇരുവരും പരസ്പരം കാണുകയും ലക്ഷ്വറി ബ്രാന്‍ഡുകളുടെ ഷോറൂമുകളില്‍ ഷോപ്പിങ്ങിന് ഒരുമിച്ച് പോവുകയും പതിവായിരുന്നു. നടി ആവശ്യപ്പെട്ട വില കൂടിയ സാധനങ്ങളെല്ലാം സുകേഷ് എത്തിച്ചുനല്‍കി. വജ്രത്തിന്റെ രണ്ട് ജോഡി കമ്മലുകളാണ് സുകേഷ് നടിക്ക് സമ്മാനമായി നല്‍കിയത്. ഇതിനുപുറമേ ബ്രേസ്ലെറ്റുകളും ബാഗുകളും വിലകൂടിയ ഷൂവും സമ്മാനിച്ചു. ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ ഗൂച്ചിയുടെ വസ്ത്രങ്ങളും മറ്റും സുകേഷ് സമ്മാനിച്ചതായും നടി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഏഴ് കോടിയോളം രൂപയുടെ ആഭരണങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നാണ് സുകേഷിന്റെ മൊഴി. ബ്രേസ്ലെറ്റുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, വാച്ചുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഒരു കുതിരയെയും മിനി കൂപ്പര്‍ കാറും ജാക്വിലിന് നല്‍കിയിട്ടുണ്ടെന്നും സുകേഷിന്റെ മൊഴിയില്‍ പറയുന്നു. നടിയുടെ യു.എസിലുള്ള സഹോദരിക്ക് 1,50,000 യുഎസ് ഡോളര്‍ വായ്പയായി നല്‍കിയിട്ടുണ്ട്. ബി.എം.ഡബ്യൂ എക്സ് 5 കാറും നല്‍കി. നടിയുടെ മാതാപിതാക്കള്‍ക്ക് രണ്ട് കാറുകളും സമ്മാനിച്ചു. ഓസ്ട്രേലിയയിലുള്ള നടിയുടെ സഹോദരന് 50,000 ഡോളര്‍ കടമായി നല്‍കിയെന്നും ഇ.ഡി.യുടെ കുറ്റപത്രത്തിലുണ്ട്.

Content Highlights: Not just Jacqueline Fernandez, conman Sukesh Chandrashekhar would send gifts to any actress he fancied


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented